ടീച്ചര്‍ മേശപ്പുറത്ത് കയറ്റി നിര്‍ത്തിയതില്‍ മനംനൊന്ത് അഞ്ചാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

By Web DeskFirst Published Sep 22, 2017, 4:47 PM IST
Highlights

ലക്നൗ: അധ്യാപിക ശിക്ഷിച്ചതില്‍ മനംനൊന്ത് ഉത്തര്‍പ്രദേശില്‍ ആഞ്ചാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. മൂന്ന് പീരിഡ് ക്ലാസിലെ മേശപ്പുറത്ത് നിര്‍ത്തിയതിലുള്ള വിഷമംമൂലം കുട്ടി വിഷം കഴിക്കുകയായിരുന്നു. കുട്ടിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ സെന്റ് ആന്റണി കോണ്‍വെന്‍റ് സ്കൂളിലെ ആഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ നവനീത് പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്. 'മണിക്കൂറുകളോളം ടീച്ചര്‍ എന്നെ കരയിപ്പിച്ചു... ഇങ്ങനെ ഇനി ആരെയും ടീച്ചര്‍ ശിക്ഷിക്കരുത്. ഞാന്‍ പോവുന്നു' എന്ന് മാത്രം എഴുതിയ കത്ത് കുട്ടിയുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. എന്തിനാണ് അധ്യാപിക ശിക്ഷിച്ചതെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ഏറെ നേരം സഹപാഠികള്‍ക്ക് മുന്നില്‍ മേശമേല്‍ നിര്‍ത്തിയതില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.

സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി വിഷം കഴിക്കുകയായിരുന്നു. അത്യാസന്ന നിലയില്‍ കുട്ടിയെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അധ്യാപികയായ ഭാവനയെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ മാനേജ്മെന്റിനെയും പ്രതിചേര്‍ത്താണ് എഫ്.ഐ.ആ‍ര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

click me!