വിമാനം നേരത്തെ പോയി; പെരുവഴിയിലായി യാത്രക്കാര്‍

By Web DeskFirst Published Jan 16, 2018, 10:12 AM IST
Highlights

ഗോവ: വൈകിയോടുന്നതിന് പഴികേട്ടു മടുത്ത ഇന്‍ഡിഗോ വിമാനം ഇത്തവണ പുലിവാല് പിടിക്കുന്നത് യാത്രക്കാരെ മുഴുവനായും കയറ്റാതെ നേരത്തെ പോതിനാണ്. ഇന്‍ഡിഗോയുടെ ഗോവ ഹൈദരാബാദ് വിമാനമാണ് പുറപ്പെടാന്‍ ഇരുപത്തഞ്ച് മിനിറ്റ് ബാക്കി നില്‍ക്കെ പുറപ്പെട്ട് പോയത്. പതിനാല് യാത്രക്കാര്‍ കയറാന്‍ ശേഷിക്കെയാണ് വിമാനം ഗോവ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട് പോയത്. 

എന്നാല്‍ കയറാനുള്ള യാത്രക്കാര്‍ക്കായി നിരവധി തവണ അറിയിപ്പ് നല്‍കിയതിന് ശേഷമായിരുന്നു വിമാനം പുറപ്പെട്ടതെന്നാണ് വിമാനക്കമ്പനി വിശദമാക്കുന്നത്. ഇന്നലെ രാത്രി 10.50 ന് ഗോവയില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് 25 മിനിറ്റ് നേരത്തെ പുറപ്പെട്ടത്. എന്നാല്‍ ബോര്‍ഡിങ് പാസ് ലഭിച്ച പതിനാല് പേരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടതെന്നാണ് രസകരമായ വസ്തുത. 

ബോര്‍ഡിങ് പാസ് നല്‍കുമ്പോള്‍ നല്‍കിയ ഫോണ്‍നമ്പറുകളില്‍ നിരവധി തവണ വിളിച്ചിട്ടും പ്രതികരണം കിട്ടിയില്ലെന്ന് വിമാനക്കമ്പനി ന്യായീകരിക്കുന്നത്. വിമാനത്തില്‍ കയറാന്‍ സാധിക്കാതെ പോയവരുടം ബാഗേജ് സംബന്ധിച്ചും അനിശ്ചിതത്ത്വം തുടരുകയാണ്. വിമാനങ്ങള്‍ വെകിയോടുന്നത് സ്ഥിരമാണെങ്കിലും ഇത്തവണ ഇന്‍ഡിഗോ വിമാനം വിമര്‍ശനമേല്‍ക്കുന്നത് മുഴുവന്‍ യാത്രക്കാരെ കയറ്റാതെ പുറപ്പെടാന്‍ സമയം ബാക്കി നില്‍ക്കെ പുറപ്പെട്ട് പോയതിനാണ്. 

click me!