
ന്യൂജഴ്സി: ന്യൂജേഴ്സിയില്‍ നിന്ന് സെന്റ് ലൂയിസിലേക്കുള്ള വിമാനം തിരികെ വിട്ടതിന് പിന്നിലുള്ള കാരണം കേട്ടാല്‍ ആരും അമ്പരക്കും. ഓഹിയോയിലേക്കുള്ള യാത്രക്കാരനായ ആര്‍ക്കോണിന്റെ ഉടമസ്ഥതയിലുള്ള നായയെയാണ് വിമാനം മാറി കയറ്റിയത്. സംഭവം മനസിലായതോടെയാണ് വിമാനം തിരിച്ച് വിട്ടത്.
ഇതുമൂലം യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസത്തിന് നഷ്ടപരിഹാരം നല്‍കാനും യുണൈറ്റഡ് എയര്‍ലൈന്‍ മറന്നില്ല. രണ്ട് മണിക്കൂറോളമാണ് നായ്ക്കുട്ടിയെ തിരികെയെത്തിക്കാന്‍ വേണ്ടി വിമാനം താമസിച്ചത്. നായയെ കൊണ്ട് പോകുന്നത് സംബന്ധിച്ച് ഈ ആഴ്ച യുണൈറ്റഡ് എയര്‍ലെന്‍സിന് നേരിടുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്. എന്നാല്‍ ജീവനോടെ യഥാര്‍ത്ഥ ഉടമയുടെ അടുത്തെത്തുന്ന ആദ്യത്തെ നായയാണ് ഇത്.
യഥാര്‍ത്ഥ ഉടമയുടെ അടുത്ത് എത്തുന്നത് വരെ നായ ഏറെ അസ്വസ്ഥനായിരുന്നുവെങ്കിലും അവന്‍ ഞങ്ങളുമായി സഹകരിച്ചെന്നാണ് എയര്‍ലൈന്‍ ജീവനക്കാര്‍ സംഭവത്തെക്കുറിച്ച് പറയുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് വിമാനക്കമ്പനി ഉറപ്പ് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam