2018 ല്‍ യാത്ര തുടങ്ങിയ അവര്‍ എത്തിച്ചേര്‍ന്നത് 2017ല്‍

Published : Jan 02, 2018, 02:21 PM ISTUpdated : Oct 05, 2018, 01:08 AM IST
2018 ല്‍ യാത്ര തുടങ്ങിയ അവര്‍ എത്തിച്ചേര്‍ന്നത് 2017ല്‍

Synopsis

ഹവാന: കഴിഞ്ഞ് പോയ വര്‍ഷത്തേക്ക് സഞ്ചരിക്കാന്‍ പറ്റുമോ, ടൈം ട്രാവല്‍ എന്നത് ഒരു ഐതിഹ്യം മാത്രമാണ് എന്ന് പറയാന്‍ വരട്ടെ. ഈ പുതുവത്സരത്തില്‍ 2018 ല്‍ നിന്ന് വിമാനം കയറി 2017 ല്‍ എത്തിയ ചിലരെ പരിചയപ്പെടാം. ഹവായിയന്‍ ഏയര്‍ലൈന്‍സിന്‍റെ എച്ച്എഎല്‍ 446 എന്ന വിമാനവും അതിലെ യാത്രക്കാരുമാണ് ഈ ടൈം ട്രാവല്‍ നടത്തിയത്. ന്യൂസിലാന്‍റിലെ ഓക്ക്ലാന്‍റില്‍ നിന്നും ഈ വിമാനം പുറപ്പെടേണ്ടിയിരുന്നത് ഡിസംബര്‍ 31 രാത്രി 11.55നായിരുന്നു. എന്നാല്‍ 10 മിനുട്ട് താമസിച്ച് 2018 ജനുവരി 1 , പുലര്‍ച്ചെ 12.10നാണ് വിമാനം പുറപ്പെട്ടത്.

ഈ വിമാനം പറന്നത് ഓക്ക്ലാന്‍റില്‍ നിന്ന് 23 മണിക്കൂര്‍ പിന്നിലുള്ള ഹോണോലൂവിലേക്കാണ്. അവിടെ വിമാനം എത്തുമ്പോള്‍ സമയം രാവിലെ ഡിസംബര്‍ 31,2017 10.16 എഎം. ഈ സംഭവം ട്വിറ്ററില്‍ അടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ