
നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് ഇന്നലെ രാത്രി പുറപ്പെട്ട ജെറ്റ് എയര്‍വേയ്സ് വിമാനം യാത്രക്കാരുമായി ഇന്ന് രാവിലെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി. ഷാര്‍ജയില്‍ മൂടല്‍ മഞ്ഞ് കാരണം വിമാനത്തിന് റണ്‍വെയില്‍ ഇറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറങ്ങിയത്. യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. രാവിലെ കൊച്ചിയില്‍ വിമാനം തിരിച്ചെത്തിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരുമായി ചര്‍ച്ച നടത്തിയാണ് പ്രതിഷേധം അവസാനിച്ചത്. ഇന്നും നാളെയുമായി ഒഴിവ് വരുന്ന വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയിലേക്ക് എത്തിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam