
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനത്തിന് നിയന്ത്രണം തെറ്റി, മഴയെത്തുടർന്ന് ടാക്സി ബേയിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. തെന്നി നീങ്ങിയ വിമാനം സമീപത്തെ ഓടയിലേക്ക് വീണു. എയർ ഇന്ത്യാ എകസ്‍പ്രസിന്റെ IX 452 അബുദാബിയിൽ നിന്നുള്ള വിമാനം കൊച്ചിയിൽ എത്തിയ പുലർച്ചെ 2.40നായിരുന്നു സംഭവം. 102 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി. ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലരും വീട്ടില്‍ പോകാതെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് ഈ രംഗത്തെ വിദ്ഗര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. ഓടയില്‍ വീണ വിമാനം പുറത്തെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പരിശ്രമിക്കുയാണിപ്പോള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam