സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു: 11 പേര്‍ ആശുപത്രിയില്‍

Published : Feb 07, 2017, 03:30 PM ISTUpdated : Oct 04, 2018, 11:39 PM IST
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു: 11 പേര്‍ ആശുപത്രിയില്‍

Synopsis

കോഴിക്കോട്:  കോഴിക്കോട് കുറ്റിയാടി നടുപൊയ്ല്‍ യു.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 11 കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരമാണ് കുറ്റിയാടി നടുപൊയ്ല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ഭക്ഷ്യവിഷബാധയേറ്റത്. സ്‌കൂളില്‍ നിന്ന്  ഉച്ചക്കും വൈകുന്നരവും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു. 

ഛചര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ട കുട്ടികളെ ആദ്യം കുറ്റിയാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.  എല്‍.കെ.ജിയിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.  ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

പതിനൊന്ന് കുട്ടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. പാലില്‍ നിന്നാകാം വിഷബാധ ഉണ്ടായതെന്ന നിഗമനത്തിലാണ് സ്‌കൂള്‍ അധികൃതര്‍.700 ഓളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ ധാരണ, മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും
കേരളത്തിന്റെ വൈറൽ പൊലീസുകാരി സബൂറ ബീ​ഗം വിവാഹിതയായി, പ്രതിസന്ധികൾ പിന്നിട്ട് 'ഫ്രീ ബേഡ്' ഇനി പ്രദീപിനൊപ്പം