
ദില്ലി: പാക്കിസ്ഥാന്‍, ചൈന ഒഴികയുള്ള രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് യാത്രാ നിയന്ത്രണത്തില്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉള്‍പ്രദേശങ്ങളായ ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് ഒഴിവാക്കുന്നത്.
ഇതുവരെ ഈ മേഖലകള്‍ സന്ദര്‍ശിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിന്റൈ ഭാഗമായി നിയന്ത്രണത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിദേശ സഞ്ചാരികളുടെ യാത്രാ നിയന്ത്രണവുമായി ബന്ധപ്പെട്ട് അതത് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
കഴിഞ്ഞ 50 വര്‍ഷമായി നിലനില്‍ക്കുന്ന നിയന്ത്രണമാണ് എടുത്തുകളയാന്‍ ആലോചിക്കുന്നത്. നിയന്ത്രണത്തില്‍ ഇളവ് നല്‍കാനുദ്ദേശിക്കുന്ന മേഖലകള്‍ ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഈ ഇളവുകള്‍ പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് ബാധകമാകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam