കാര്‍വഹാലിന് പകരം നാച്ചോ: 4-4-2ല്‍ പോര്‍ച്ചുഗല്‍

By Web DeskFirst Published Jun 15, 2018, 11:25 PM IST
Highlights
  • പരിക്കേറ്റ കാര്‍വജാലിന് പകരമാണ് നാച്ചോ ടീമിലെത്തിയത്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരേ സ്പാനിഷ് ടീമില്‍ നാച്ചോ ഫെര്‍ണാണ്ടസിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ കാര്‍വജാലിന് പകരമാണ് നാച്ചോ ടീമിലെത്തിയത്. സെന്റര്‍ ഡിഫന്ററായ നാച്ചോ വിങ്ങില്‍ കളിക്കുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം.

4-2-3-1 ഫോര്‍മേഷനിലാണ് സ്‌പെയ്ന്‍ ഇറങ്ങുന്നത്. പ്രതിരോധത്തില്‍ സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ, നാച്ചോ എന്നിവര്‍. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, കോകേ  എന്നിവര്‍ ഡിഫന്റിങ് മിഡ്ഫീല്‍ഡര്‍മാരായും ആന്ദ്രേ ഇനിയേസ്റ്റ, ഇസ്‌കോ, ഡേവിഡ് സില്‍വ എന്നിവര്‍ മധ്യനിരയിലും ഡിയേഗോ കോസ്റ്റ ഏക സ്‌ട്രൈക്കറും ടീമിലെത്തി. ഡി ഹിയയാണ് ഗോള്‍ കീപ്പര്‍.

4-4-2 ശൈലിയാണ് പോര്‍ച്ചുഗല്‍. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍കാലോ ഗ്യൂഡെസ് എന്നിവര്‍. മധ്യനിരയില്‍ ബെര്‍ണാഡോ സില്‍വ, ജാവോ മൗടിഞ്ഞോ, വില്യം കാര്‍വാലോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഇടം നേടി. പെപെയുടെ നേതൃത്വത്തിലുള്ള പ്രതിരോധത്തില്‍ ജോസ് ഫോന്റേ, റാഫേല്‍ ഗ്യുറൈറോ, സെഡ്രിക് സോറസ് എന്നിവരം. റൂയി പാട്രീഷ്യോയാണ് ഗോള്‍ കീപ്പര്‍.

 

click me!