ലുലു മാള്‍ തിരുവനന്തപുരത്തേക്കും; മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി

By Web DeskFirst Published Aug 20, 2016, 5:07 AM IST
Highlights

മുഖ്യമന്ത്രി  പിണറായി വിജയനാണ് മാളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.  കേരളത്തിലേക്ക് നിക്ഷേപ പദ്ധതി കൊണ്ടുവരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആശങ്ക നിക്ഷേപകര്‍ക്ക് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

2000 കോടി രൂപയുടെ നിക്ഷേപവും 5000ല്‍ അധികം പേര്‍ക്ക് തൊഴിലവസരങ്ങളുമുണ്ടാകുമെന്നാണ് ലുലു ഗ്രൂപ്പ് കണക്ക്കൂട്ടുന്നത്. 20 ഏക്കറില്‍ നിര്‍മ്മിക്കുന്ന മാളില്‍ 200ലധികം അന്താരാഷ്ട്ര ബ്രാന്റുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് കോര്‍ട്ട്, ഐസ് സ്കേറ്റിങ്, 9 സ്ക്രീന്‍ മള്‍ട്ടിപ്ലെക്സ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെയിന്‍മെന്റ് സെന്റര്‍ എന്നിവയ്ക്ക് പുറമെ 3000ലധികം കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ടാകും.

click me!