വരാപ്പുഴ കസ്റ്റഡി കൊലക്കേസ്; നാല് പൊലീസുകാര്‍ കൂടി പ്രതികള്‍

Web Desk |  
Published : May 10, 2018, 12:40 PM ISTUpdated : Oct 02, 2018, 06:32 AM IST
വരാപ്പുഴ കസ്റ്റഡി കൊലക്കേസ്; നാല് പൊലീസുകാര്‍ കൂടി പ്രതികള്‍

Synopsis

മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെയ്‌ക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്. നാല് പേരെക്കൂടി ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

എ.എസ്.ഐമാരായ ജയാനന്ദന്‍, സന്തോഷ്, സി.പി.ഒമാരായ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവര്‍ കൂടി ഇതോടെ കേസില്‍ പ്രതിയാവും. മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെയ്‌ക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസില്‍ നാട്ടുകാരായ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാനും കോടതി അനുമതി നല്‍കി.

അതേസമയം വരാപ്പുഴ വീടാക്രമണ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടത്തി. പ്രദേശത്തുനിന്നും ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. ശ്രീജിത്ത്‌, അജിത്, വിപിന്‍ എന്നിവരെ ദേവസ്വം പാടത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ