
തിരുവനന്തപുരം: കലോത്സവ കോഴ തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ക്കായി പുതിയ പാനല്‍ രൂപീകരിക്കും. 3 വര്‍ഷം തുടര്‍ച്ചയായി വിധികര്‍ത്താക്കളായി എത്തിയവരെ ഒഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. വിധികര്‍ത്താക്കള്‍ക്ക് കോഴ നല്‍കി ഇടനിലക്കാര്‍ കലോത്സവ സമ്മാനം ഉറപ്പിക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി
സംസ്ഥാനസ്കൂള്‍ കലോത്സവത്തിന്‍റെ അരങ്ങുണരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ,കോഴ നല്‍കി കച്ചവടം ഉറപ്പിക്കുന്ന മാഫിയകള്‍ സജീവമെന്നതിന്‍റെ തെളിവുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. വിധികര്‍ത്താക്കളെ വിലക്കെടുത്ത് സമ്മാനം നേടിയെടുക്കാന്‍ നൃത്ത അധ്യാപകര് വരെ രംഗത്തുണ്ടെന്ന ഇടനിലക്കാരന്‍റെ വെളിപ്പെടുത്തലടക്കം വന്നതോടെയാണ് സര്‍ക്കാര് ഇടപെടല്. കലാമണ്ഡലം, സംഗീത നാടക അക്കാദമി തുടങ്ങി
സര്‍ക്കാര്‍ അംഗീകൃത കലാകേന്ദ്രങ്ങളിലെ കലാകാരന്മാര്‍ക്ക് പാനലില്‍ മുന്‍ഗണന നല്‍കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി മത്സരത്തിനിടയില്‍ വിധികര്‍ത്താക്കള്‍ക്ക് മൊബൈല്‍ ഫോൺ ഉപയോഗിക്കാന്‍ അനുവദിക്കില്ല. അട്ടിമറി തടയാന്‍ അപ്പീല്‍ കമ്മിറ്റികള്‍ക്കും കര്ശന നിര്‍ദേശങ്ങള്‍ നല്‍കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam