മൂഴിയാർ വനമേഖലയിൽ ഉരുൾപൊട്ടൽ; ശബരിമല ഒറ്റപ്പെട്ടു

By Web TeamFirst Published Aug 15, 2018, 6:16 AM IST
Highlights

കനത്ത മഴയിൽ പമ്പാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ശബരിമലയിൽ നിറ പുത്തരി ചടങ്ങുകൾ മുൻ നിശ്ചയിച്ച സമയത്ത് തന്നെ നടക്കും. 


റാന്നി: കനത്ത മഴയിൽ പമ്പാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ശബരിമലയിൽ നിറ പുത്തരി ചടങ്ങുകൾ മുൻ നിശ്ചയിച്ച സമയത്ത് തന്നെ നടക്കും.

പമ്പയിൽ നിന്നും രണ്ട് തൊഴിലാളികൾ നെൽക്കതിരുമായി പമ്പക്ക് കുറുകെ കട്ടിയ വടത്തിൽ പിടിച്ച് നീന്തി മറുകരയെത്തിച്ച ശേഷം ട്രാക്ടറിലാണ് നെല്‍ക്കതിര്‍ സന്നിധാനത്തെത്തിക്കുക.  നെൽ കതിരുകൾ ഉപയോഗിച്ച് ക്യത്യ സമയത്ത് തന്നെ നിറപുത്തരി ചടങ്ങുകൾ നടക്കും. പെരിയാർ കടുവാ സങ്കേതം ക്യാമ്പിൽ തങ്ങുന്ന തന്ത്രിയും സംഘവും കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് ഇന്ന് സന്നിധാനത്തെക്കുള്ള യാത്ര തുടരും. 

click me!