സ്കൂളിന് മുന്നിൽ കഞ്ചാവ് വിൽപ്പന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

Published : Oct 28, 2016, 06:16 PM ISTUpdated : Oct 04, 2018, 11:30 PM IST
സ്കൂളിന് മുന്നിൽ കഞ്ചാവ് വിൽപ്പന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

Synopsis

സ്കൂളിന് മുന്നിൽ കഞ്ചാവ് വിറ്റുകൊണ്ടിരുന്നയാളെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പെരുന്പാവൂർ സ്വദേശി സലാമാണ് അറസ്റ്റിലായത്. മാരകായുധങ്ങളും ഇയാളിൽനിന്ന് കണ്ടെടുത്തു.

നിരവധി മോഷണക്കേസുകളിലും കഞ്ചാവ് വിൽപ്പന കേസുകളിലും പ്രതിയായ പെരുന്പാവൂർ ഒന്നാംമൈൽ സ്വദേശി സലാമാണ് അറസ്റ്റിലായത്. മൂവാറ്റുപുഴക്ക് സമീപം പേഴക്കാപ്പള്ളിയിൽ ഹയർസെക്കന്ററി സ്കൂളിന് സമീപം കഞ്ചാവ് വിൽപ്പനക്കെത്തിയപ്പോഴാണ് പിടിയിലായത്. ഒരാൾ സംശയാസ്പദമായി സ്കൂളിന് മുന്നിൽ നിൽക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

സി.ഐ. സി. ജയകുമാർ, എസ്.ഐ. പി.ടി. വർക്കി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പേഴക്കാപ്പള്ളിയിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് സലാമിന്‍റെ കയിൽനിന്ന് കണ്ടെടുത്തു. ഇയാളുടെ വാഹവാഹനത്തിൽനിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തു.

മൂവാറ്റുപുഴ, പെരുന്പാവൂർ മേഖലയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ പ്രധാനിയായിരുന്നു സലാം. തമിഴ്നാട്ടിലെ കന്പത്തുനിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊലപാതകം: അന്വേഷണം ഏറ്റെടുത്ത് ജില്ല ക്രൈംബ്രാഞ്ച്; ഇതുവരെ അറസ്റ്റിലായത് 5 പേർ
'മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ഒറ്റക്ക് മത്സരിക്കും'; പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല