വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; ഒരാള്‍ അറസ്റ്റില്‍

Published : Sep 22, 2016, 05:45 PM ISTUpdated : Oct 05, 2018, 01:51 AM IST
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; ഒരാള്‍ അറസ്റ്റില്‍

Synopsis

കോതമംഗലം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ ആൾ കോതമംഗലത്ത് പിടിയിൽ.  കോതമംഗലം മാലിപ്പാറ സ്വദേശി ആൽബിൻ ജോസിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാളുടെ പക്കൽ നി്നന് ഒന്നരകിലോ കഞ്ചാവും പിടികൂടി.

കോതമംഗലം കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ആൽബിൻ  പിടിയിലാകുന്നത്. കോതമംഗലത്തിനടുത്ത് മാലിപ്പാറയിൽ കഞ്ചാവുമായി കാത്തുനിൽക്കുന്പോഴാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ഒറീസ സ്വദേശിയാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയതെന്നും എക്സൈസ് പറയുന്നു

വൻ റാക്കാണ് ഇതിന് പിന്നിൽ ഉണ്ടെന്ന് സംശയിക്കുന്നതായും എക്സൈസ് സി ഐ അറിയിച്ചു. ആൽബിന് കഞ്ചാവ് എത്തിച്ച് നൽകിയവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം: റിക്കി പണ്ഡിറ്റിന്റെ നിയമനത്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും
നീറ്റ് പരീക്ഷ ക്രമക്കേട്: എൻടിഎയ്ക്ക് പകരം സംവിധാനം വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി; ചോദ്യപേപ്പർ ചോർച്ചയിലും റദ്ദാക്കലിലും അതിശക്ത പ്രതിഷേധം