കോടതിയില്‍ ഹാജരാകാനെത്തിയ ഗുണ്ടാത്തലവനെ നടുറോഡില്‍ വെട്ടിക്കൊന്നു- വീഡിയോ

Published : Nov 30, 2017, 09:14 PM ISTUpdated : Oct 05, 2018, 03:45 AM IST
കോടതിയില്‍ ഹാജരാകാനെത്തിയ ഗുണ്ടാത്തലവനെ നടുറോഡില്‍ വെട്ടിക്കൊന്നു- വീഡിയോ

Synopsis

ചെന്നൈ: കോടതിയില്‍ ഹാജരാകാനെത്തിയ ഗുണ്ടാത്തലവനെ എതിര്‍ ഗ്രൂപ്പിലെ ഗുണ്ടകള്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചെന്നൈയിലെ ജോര്‍ജ് ടൗണ്‍ കോടതിക്ക് സമീപം ബുധനാഴ്ചയാണ് സംഭവം. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറംലോകം അറിയുന്നത്. 

ഗുണ്ടാത്തലവനായ വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരില്‍ കൊലപാതകത്തിനടക്കം എട്ട് കേസുകള്‍ നിലവിലുണ്ട്. ഒരു കേസില്‍ ഹാജരാകാനാണ് വിജയ് കോടതിയിലെത്തിയത്. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണെന്ന് അറിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയതായിരുന്നു വിജയ്. ഈ സമയത്താണ് അക്രമികള്‍ മാരകായുധങ്ങളുമായി എത്തി വിജയ്യെ വെട്ടിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ
Malayalam news live: അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ