
പാലക്കാട്: ആഡംബര വിവാഹങ്ങളെ സിപിഐ ശക്തമായി എതിര്‍ക്കുമ്പോള്‍ സിപിഐ എംഎല്‍എയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നാട്ടിക എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ വിവാഹമാണ് ആഡംബരപൂര്‍വം ഗുരുവായൂരില്‍ നടത്തിയത്. സംഭവം വിവാദമായതോടെ സിപിഐ നേതാക്കളും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലടക്കം ആഡംബര വിവാഹത്തിനെതിരെ സിപിഐ രംഗത്ത് വന്നിരുന്നു. ആഡംബര വിവാഹങ്ങള്‍ നിയന്ത്രിക്കണമെന്ന സിപിഐ എംഎല്‍എ മുല്ലക്കരര രത്‌നാകാരന്റെ ആവശ്യം മുഖ്യമന്ത്രിയടക്കം ശരിവച്ചതാണ്.
സിപിഐ എംഎല്‍മാരടക്കം നിരവധി സിപിഎം നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തന്റെ മകളുടെ വിവാഹം സാധാരണഗതിയില്‍ മാത്രമണ് നടത്തിയതെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നുമായിരുന്നു ഗീതാ ഗോപി എംഎല്‍എയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam