
കൊച്ചി: ഹൈക്കോടതി പരിസരത്ത് വാഹനങ്ങൾ തടഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായ ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് വിട്ടയച്ചു. സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനിടെയാണ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തത്. പലയിടങ്ങളിലും ഹർത്താലനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. തിരുവനന്തപുരം തമ്പാനൂരിൽ സമരാനുകൂലികൾ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. ഗീതാനന്ദനടക്കം 25 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 3 വനിതകൾ കരുതൽ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam