കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് വിരമിച്ചു

By Web DeskFirst Published Dec 31, 2016, 1:01 PM IST
Highlights

കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് വിരമിച്ചു. ഏതു പ്രതിസന്ധി ഘട്ടങ്ങളും നേരിടാന്‍ കരസേന എപ്പോഴും തയ്യാറാണെന്ന് ജനറല്‍ ദല്‍ബാര്‍ സിംഗ് സുഹാഗ് പറഞ്ഞു. എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹയും ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്.

43 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷമാണ് ജനറല്‍ ദല്‍ബീര്‍സിംഗ് സുഹാഗ് കരസേനയില്‍ നിന്ന് വിരമിക്കുന്നത്. പാക് അധീന കശ്‍മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനും പാക്കിസ്ഥാന് നല്‍കിയ നിരവധി തിരിച്ചടികള്‍ക്കും നേതൃത്വം നല്‍കിയാണ് ജനറല്‍ സുഹാഗ് പടിയിറങ്ങുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിനും, ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പിലാക്കിയതിനും കേന്ദ്രസര്‍ക്കാരിനോട് നന്ദിയറിച്ച ജനറല്‍ സുഹാഗ്,ഏത് പ്രതിസന്ധിയേയും നേരിടാന്‍ കരസേന സജ്ജമാണെന്നും അറിയിച്ചു. നിയുക്ത കരസേന മേധാവി ലഫ് ജനറല്‍ ബിപിന്‍ റാവത്തിന് അദേഹം ചുമതല കൈമാറി.

എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹയും ഇന്നാണ് വിരമിക്കുന്നത്. 41 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദേഹത്തിന്റെ വിരമിക്കല്‍. എയര്‍മാര്‍ഷല്‍ ബിഎസ് ധനോയയാണ് പുതിയ വ്യോമസേന മേധാവി.

click me!