സിവിൻ ജർമനിയിലേക്ക് പോയത് 40 ദിവസം മുൻപ്; മൂവരും പഠനത്തിനും ജോലിക്കുമായി എത്തിയവർ, നടുക്കം വിട്ടുമാറാതെ നാടും ബന്ധുക്കളും

Published : Oct 15, 2026, 12:42 PM IST
fire accident

Synopsis

വെയര്‍ഹൗസ് അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ച് ജര്‍മനിയില്‍ തന്നെ അധ്യാപികയായി ജോലിക്ക് കയറാനുളള പരിശ്രമത്തിലായിരുന്നു അഞ്ജലി. പെണ്‍മക്കളില്‍ ഒരാളെ നഷ്ടമായതിന്‍റെ തീരാവേദനയിലാണ് അച്ഛന്‍ ജോയിയും അമ്മ ഷീലയും. നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും.

തിരുവനന്തപുരം: ജര്‍മ്മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്നും ജനപ്രതിനിധികളും മലയാളി സംഘടനകള്‍ വഴിയും മൃതദേഹങ്ങള്‍ വേഗത്തില്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കെട്ടിടത്തിന് തീയിട്ടതാണെന്ന സംശയത്തില്‍ പിടികൂടിയ റുമേനിയന്‍ പൗരനെ ജര്‍മന്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജര്‍മ്മനിയിലെ ബോഹുമിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് പേരും ജോലിക്കും പഠനത്തിനുമായി മാസങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മനിയില്‍ എത്തിയവര്‍. വെയര്‍ഹൗസ് അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ച് ജര്‍മനിയില്‍ തന്നെ അധ്യാപികയായി ജോലിക്ക് കയറാനുളള പരിശ്രമത്തിലായിരുന്നു അഞ്ജലി. പെണ്‍മക്കളില്‍ ഒരാളെ നഷ്ടമായതിന്‍റെ തീരാവേദനയിലാണ് അച്ഛന്‍ ജോയിയും അമ്മ ഷീലയും. നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും.

ജര്‍മ്മനിയില്‍ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. റിട്ടയേര്‍ഡ് എസ്.ഐ കെ.പി സാബുവിന്‍റെയും ജ്യോതിയുടെയും മകള്‍. സുഹൃത്തായ അഞ്ജലിയെ കാണാന്‍ അപ്പാര്‍ട്ട്മെന്‍റില്‍ എത്തിയപ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്. നാല്‍പത് ദിവസം മുന്‍പ് യാത്ര പറഞ്ഞ് ജര്‍മനിയിലേക്ക് പോയ സിവിന്‍ ജോണിയാണ് ചേതനയറ്റ് ഉറ്റവരിലേക്ക് മടങ്ങി എത്തുന്നത്. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരുടെയും ജര്‍മ്മനിയിലെ മലായാളി സംഘനകളുടെയും ഇടപെടലില്‍ നടപടികള്‍ വേഗത്തിലാക്കുന്നുണ്ട്. അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിന് തീയിട്ടതാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാരനായ റുമേനിയന്‍ പൗരനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തു വരികയാണ്. കൊല്ലപ്പെട്ട മലയാളികളായിരുന്നില്ല ഇയാളുടെ ലക്ഷ്യം എന്നാണ് നിഗമനം. അപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട് നിലനിന്ന ഒരു തര്‍ക്കമാണ് കാരണമെന്നാണ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൗദി അറേബ്യക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ഹൂതി വിമതർ; വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ്
'എഎ ഷുക്കൂർ അന്ന് രാത്രിയിൽ ഏതൊക്കെ പൊലീസുകാരെയും മന്ത്രിമാരെയും വിളിച്ചു എന്നത് പുറത്തുവരണം'; ​ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ