മുള്ളറില്ല, ഓസിലിനെ തിരിച്ചെത്തിച്ച് ജര്‍മനി

Web Desk |  
Published : Jun 27, 2018, 07:16 PM ISTUpdated : Oct 02, 2018, 06:44 AM IST
മുള്ളറില്ല, ഓസിലിനെ തിരിച്ചെത്തിച്ച് ജര്‍മനി

Synopsis

കഴിഞ്ഞ മത്സരത്തില്‍ ഓസിലിനെ ജര്‍മനി കളിപ്പിച്ചിരുന്നില്ല

കസാന്‍: നിര്‍ണായകമായ മത്സരത്തിന് നിലവിലെ ലോക ചാമ്പ്യന്മാര്‍ ഇറങ്ങുമ്പോള്‍ മധ്യനിരയിലെ കളി നിയന്ത്രിക്കാന്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍ തിരിച്ചെത്തി. മുന്നേറ്റത്തിനൊപ്പം പ്രതിരോധത്തിനും ഊന്നല്‍ നല്‍കി 4-2-3-1 എന്ന ശെെലിയിലാണ് യോവാക്കിം ലോ ദക്ഷിണ കൊറിയക്ക് എതിരകെയുള്ള ടീമിനെ അണിനിരത്തിയിരിക്കുന്നത്. ഡിഫന്‍സില്‍ ഹമ്മല്‍സ്, ഹെക്ടര്‍, കിമ്മിച്ച് എന്നിവര്‍ക്കൊപ്പം ബോട്ടെംഗിന് പകരം നിക്ളാസ് ഷ്യൂള്‍ ടീമിലെത്തി.

ക്രൂസിനും ഖദീരക്കും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ ചുമതലകള്‍ നല്‍കിയപ്പോള്‍ റ്യൂസും ഓസിലും ഗോര്‍ട്ട്സെക്കെയും മധ്യനിരില്‍ കളി മെനയും. വെര്‍ണറാണ് ഏക സ്ട്രെെക്കര്‍. തോമസ് മുള്ളര്‍, ജൂലിയന്‍ ഡ്രാക്സിലര്‍ എന്നിവരെയാണ് ആദ്യ ഇലവനില്‍ നിന്ന് പ്രധാനമായും മാറ്റിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെകെ മഹേശന്റെ മരണം: 6 വർഷമായി കോടതി കയറിയിറങ്ങുന്നു, ഇതുവരെ നീതി ലഭിച്ചില്ലെന്ന് ഭാര്യ ഉഷാ ദേവി; പ്രതികരണം ന്യൂസ് അവറിൽ
ഇറാൻ കാത്തിരുന്ന ആ സുപ്രധാന വിവരമെത്തി, കയറ്റുമതി വിലക്ക് നീക്കി അമേരിക്ക; 60 ദിവസത്തെ ലൈസൻസ് നൽകി യുഎസ് ട്രഷറി വകുപ്പ്