
റങ്കൂണ്‍: മ്യാൻമാർ തീരക്കടലിനു സമീപം ആളുകള്‍ ആരുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമൻ കപ്പൽ കണ്ടെത്തി. സാം രത്ലുങ്കി പിബി 1600 എന്ന കപ്പലാണ് കണ്ടെത്തിയിരിക്കുന്നതെന്നും യാങ്കോണ്‍ പോലീസ് അറിയിച്ചു. യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് കപ്പൽ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പോലീസ് വിവരം നൽകിയത്. 2001ൽ നിർമിച്ചെന്നു കരുതപ്പെടുന്ന കപ്പലിന് 177 മീറ്റർ നീളമുണ്ട്. ഇന്തോനേഷ്യൻ കപ്പലാണോയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മ്യാൻമർ നാവികസേനയും അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam