ഒമ്പതുകാരിക്ക് 39 കാരന്‍ വരന്‍; വിവാഹം പൊലീസ് തടഞ്ഞു

Published : Jan 21, 2018, 06:27 PM ISTUpdated : Oct 04, 2018, 11:49 PM IST
ഒമ്പതുകാരിക്ക് 39 കാരന്‍ വരന്‍; വിവാഹം പൊലീസ് തടഞ്ഞു

Synopsis

തൃച്ചി: ഒമ്പതുകാരിയെ 39കാരനുമായി വിവാഹം നടത്താനുള്ള വീട്ടുകാരുടെ നീക്കങ്ങള്‍ പൊലീസ് തടഞ്ഞു. തമിഴ്നാട്ടിലെ തൃച്ചിയിലാണ് സംഭവം. നാടകീയമായ നീക്കങ്ങളിലൂടെയാണ് പൊലീസ് വിവാഹം തടഞ്ഞത്. അടുത്തുള്ള സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ 39കാരനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് രഹസ്യവിവരം പൊലീസിന് ലഭിച്ചു.

വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട് സന്ദര്‍ശിച്ചപ്പോള്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതായി പൊലീസിന് മനസിലായി.  തുടര്‍ന്ന് വിവാഹം നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തങ്ങളുടെ ആചാര പ്രകാരം വിവാഹം നടത്താന്‍ കുട്ടിക്ക് പ്രായമായി എന്നതായിരുന്നു വിധവയായ അമ്മയുടെ വാദം. 

ഇതോടെ കുട്ടിയെ കസ്റ്റഡിയിലെടുക്കുമെന്ന്  പൊലീസ് അറിയിച്ചു. ഇതോടെ നാട്ടുകാര്‍ തടസവാദവുമായി രംഗത്തെത്തി. പൊലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതോടെ സംഭവം കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ വീണ്ടുമെത്തിയ പൊലീസ് രഹസ്യമായി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പിച്ചു. 2006ലെ ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ നിലനില്‍ക്കുമ്പോഴും പ്രദേശത്ത് ഇത്തരം നിരവധി വിവാഹങ്ങള്‍ നടക്കുന്നതായി കണ്ടെത്തയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

`ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ ഇടക്കാല സർക്കാർ'; സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ
മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി