
കോഴിക്കോട്: ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന യുവതികളുടെ അർധനഗ്ന ഫോട്ടോകൾ കാമുകന് അയച്ചുകൊടുത്ത കാമുകി അറസ്റ്റിൽ. കാസർഗോഡ് സ്വദേശിനി അനിതെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് ആറസ്റ്റ് ചെയ്തത്. നടക്കാവ് സിവിഎൻ കളരിക്കു സമീപമുള്ള ഹോസ്റ്റലിൽ താമസിക്കുന്ന കൂട്ടുകാരികളുടെ ഫോട്ടോയാണ് അനിത കാമുകന് അയച്ചു കൊടുത്തത്. മുറിയിൽ ഉറങ്ങുന്ന ഫോട്ടോകളായിരുന്നു അയച്ചു കൊടുത്തിരുന്നത്.
അടിവസ്ത്രവും ചെറുവസ്ത്രങ്ങളും ധരിച്ച് ഉറങ്ങുന്ന ഫോട്ടോകൾ അനിത കാമുകന് വാട്‌സ്ആപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു. ഈ സംഭവം അറിഞ്ഞ യുവതികൾ കമ്മിഷണർക്കു പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അനിതയെ അറസ്റ്റ് ചെയ്തത്.
അനിതയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് കൂട്ടുകാരികളുടെ നിരവധി അർധനഗ്ന ഫോട്ടോകൾ ലഭിച്ചു. ഫോട്ടോകൾ അയച്ചെന്നു വ്യക്തമായെന്നും പൊലീസ് പറഞ്ഞു. സംഭവം തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, കാമുകി പിടിയിലായെന്നു അറിഞ്ഞ കാമുകൻ ഒട്ടും താമസിക്കാതെ ഫോട്ടോകൾ എല്ലാം ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു.
ഫോട്ടോകൾ മറ്റാർക്കും കൈമാറിയിട്ടില്ലെന്നാണ് പൊലീസിന്‍റെ അന്വേഷണത്തില്‍ ലഭിച്ച വിവരം. അനിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയ നടക്കാവ് പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam