
ന്യൂയോര്‍ക്ക്: കാമുകന്‍റെ അമ്മയെ വിഷം കൊടുത്ത് കൊന്ന ഇരുപത്തിനാലുകാരിക്ക് തടവ് ശിക്ഷ. വാത രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. ന്യൂയോര്‍ക്ക് സ്വദേശിനി കേയ്റ്റിലിന്‍ മുന്‍ കാമുകന്‍റെ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
വാത സംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സ ചെയ്യുന്ന കേന്ദ്രത്തിന്‍റെ ഉടമയും കാമുകന്‍റെ അമ്മയുമായ മേരി യോഡര്‍ എന്ന അറുപത് വയസുകാരിയെയാണ് കേയ്റ്റ്‌ലിന്‍ വിഷം കൊടുത്ത് കൊന്നത്. വയറിളക്കവും ഛര്‍ദ്ദിലിനെയും തുടര്‍ന്ന് മേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം കലശലാകുകയുമായിരുന്നു.
രോഗകാരണത്തെക്കുറിച്ചുള്ള വിശദമായ പരിശോധനയാണ് വിഷബാധ കണ്ടെത്തുന്നത്. ദീര്‍ഘ കാലം ചികിത്സ നല്‍കിയെങ്കിലും അവര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. മേരിയുടെ മരണത്തെ തുടര്‍ന്ന് കേയ്റ്റ്‌ലിന്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശമായിരുന്നു കേസില്‍ നിര്‍ണായകമായത്. സംഭവത്തില്‍ കേയ്റ്റിലിനെ 23 വര്‍ഷം തടവിന് വിധിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam