കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

Web Desk |  
Published : Dec 06, 2016, 06:18 PM ISTUpdated : Oct 05, 2018, 01:17 AM IST
കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

Synopsis

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവരാണ് 15 വയസ്സുകാരിയെ പീഡിപ്പിച്ചത്. ഇരുവര്‍ക്കുമെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ രണ്ട് ദിവസം മുന്‍പ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന്  കാണാതായിരുന്നു. ഇവര്‍ പിന്നീട് തിരിച്ചെത്തി. തുടര്‍ന്ന് പൊലീസ് വൈദ്യപരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചവരാണ് രണ്ട് തവണയായി പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടലിലുണ്ടായ സൈനിക നടപടിക്കിടെ ദാരുണമായ സംഭവം, സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു, ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരന് ജീവൻ നഷ്ടമായി
ദുരൂഹം, യുവാവിന്‍റെ മരണം കൊലപാതകമോ? രാത്രി 9 മണിയോടെ വീടിന് സമീപത്തെ കുഴിയിൽ അവശനിലയി കിടക്കുന്ന നിലയിൽ കണ്ടെത്തി, പിന്നാലെ മരണം