കല്യാണം കഴിഞ്ഞിട്ടില്ല, ജാതിയും ജാതകവും പ്രശ്നമല്ല; വരനെ തേടിയുള്ള പെണ്‍കുട്ടിയുടെ പോസ്റ്റ് വൈറല്‍

Web Desk |  
Published : Apr 28, 2018, 03:09 PM ISTUpdated : Jun 08, 2018, 05:48 PM IST
കല്യാണം കഴിഞ്ഞിട്ടില്ല, ജാതിയും ജാതകവും പ്രശ്നമല്ല; വരനെ തേടിയുള്ള പെണ്‍കുട്ടിയുടെ പോസ്റ്റ് വൈറല്‍

Synopsis

കല്യാണം കഴിഞ്ഞിട്ടില്ല, ജാതിയും ജാതകവും പ്രശ്നമല്ല; വരനെ തേടിയുള്ള പെണ്‍കുട്ടിയുടെ പോസ്റ്റ് വൈറല്‍

മലപ്പുറം: വരനെ തേടിയുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. മലപ്പുറം സ്വദേശിനിയായ ജ്യോതിയെന്ന യുവതിയാണ് വിവാഹത്തിനായി വേറിട്ട മാര്‍ഗം സ്വീകരിച്ചത്.  നേരത്തെ ഫേസ്ബുക്ക് മാട്രിമോണിയിലൂടെ വിവാഹിതരായ രഞ്ജിഷും സരിഗമയും തങ്ങളുടെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. 

ഫേസ്ബുക്ക് മാട്രിമോണിയിലൂടെ വിവാഹിതരായവര്‍ പങ്കിട്ട ആശയത്തിലാണ് സൗഹൃദങ്ങളും ആശയങ്ങളും പങ്ക് വക്കുന്നതിനപ്പുറം വിവാഹാലോചനകള്‍ക്ക് കൂടി ഫേസ്ബുക്ക് വേദിയാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടി വിവാഹിതയാവാനുള്ള ആഗ്രഹം പങ്കുവച്ച് പോസ്റ്റ് ഇടുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ പോസ്റ്റ് വൈറലായി. മലപ്പുറം സ്വദേശിനിയായ ജ്യോതിയാണ്  വരനെ കണ്ടെത്താന്‍ ഫേസ്ബുക്കിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കാര്യം വിശദമാക്കി ഇന്നലെയാണ് ജ്യോതി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഡിമാന്റുകളും, ജാതിയും, ജാതകവും വിഷയമല്ലെന്നും ജ്യോതി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 
 

പോസ്റ്റിന്റെ ലഭിക്കുന്ന പ്രതികരണം തേടി ആര്യയെ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ആര്യയുടെ നമ്പര്‍  ബിസി ആയതിനാല്‍ പ്രതികരണം ലഭിച്ചില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നോവായി അമൽജിത്ത്; ചുഴിയിൽപ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി
മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു