അനുയായികളെ പ്രകൃതി വിരുദ്ധ ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിച്ച ആൾദൈവം അറസ്റ്റിൽ

Web Desk |  
Published : Jul 23, 2018, 11:21 PM ISTUpdated : Oct 02, 2018, 04:25 AM IST
അനുയായികളെ പ്രകൃതി വിരുദ്ധ ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിച്ച ആൾദൈവം അറസ്റ്റിൽ

Synopsis

പ്രകൃതി വിരുദ്ധ ലൈം​ഗിക പീഡനം മഹാരാഷ്ട്രയിൽ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ  

മഹാരാഷ്ട്ര: അനുയായികളെ പ്രകൃതി വിരുദ്ധ ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ച സ്വയം പ്രഖ്യാപിത ആൾദൈവത്തെ മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തു. മ​ഹാരാഷ്ട്രയിലെ പർബാനി ജില്ലയിലെ അസിഫ് നൂറിയാണ് അറസ്റ്റിലായത്. തന്റെ പുരുഷ അനുയായികളോട് പരസ്പരം ലൈം​ഗികതയിൽ ഏർപ്പെടാനാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ആവശ്യപ്പെടുന്ന വീഡിയോയും ഓഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങളിൽ തങ്ങൾക്ക് പരാതി ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ജനങ്ങൾ ആസിഫ് നൂറിയെ സന്ദർശിക്കാനെത്തിയിരുന്നു. മിക്കവരും എത്തുന്നത് തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പറയാനും പരിഹാരം തേടാനുമാണ്. മറാത്ത്വാഡയിൽ ഒരു മദ്രസയിലാണ് നൂറി താമസിക്കുന്നത്. ആരാധനാലയങ്ങൾ അസൻമാർ​ഗിക പ്രവർത്തികൾ‌ക്ക് ഉപയോ​ഗിക്കുന്നതിനെതിരെയുള്ള നിയമപ്രകാരം നൂറിക്കെതിരെ കേസെടുത്താതായി പൊലീസ് വെളിപ്പെടുത്തുന്നു. കൂടാതെ പ്രകൃതി വിരുദ്ധ ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ യുവാക്കളായ പുരുഷന്മാരെയാണ് നൂറി അനുയായികളായി തെരഞ്ഞെടുത്തിരുന്നത്. മയക്കുമരുന്ന് നൽകിയാണ് ഇവരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരകളാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ മുമ്പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 3 പേർ, ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം നടത്തിയവരും, 'ബംഗ്ലാദേശിൽ' ഉറ്റുനോക്കി ഇന്ത്യ
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ, കുത്തേറ്റത് സ്റ്റേഷന് മുന്നിൽവെച്ച്