മീൻ കഴുകി, സ്വർണ്ണ വളയുടെ നിറം മാറി; പരാതിയുമായി വീട്ടമ്മ

By Web DeskFirst Published Jun 28, 2018, 11:21 AM IST
Highlights
  • സ്വർണ്ണ വളയുടെ നിറം മാറി
  • മീൻ കഴുകിയതിന് ശേഷമെന്ന് വീട്ടമ്മ
  • ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകും

പരപ്പനങ്ങാടി: മീൻ കഴുകിയതിന് ശേഷം കയ്യിലെ സ്വർണ്ണ വളയുടെ നിറം മാറിയതായി വീട്ടമ്മയുടെ പരാതി. മീനിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നെന്ന സംശയത്തിലാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇന്ദിര.

ചിറമംഗലം എയുപി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന ഇന്ദിരയുടെ വളയാണ് നിറം മാറിയത്. ഞായറാഴ്ച തിരൂരിൽ മാർക്കറ്റിൽ നിന്ന് നത്തോലി മീൻ വാങ്ങിയിരുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മീൻ ചൊവ്വാഴ്ചയാണ് കഴുകിയത്.

രാസവസ്തു കലർന്നതെന്ന് സംശയിക്കുന്ന മീൻ ഇന്ദിര എടുത്തുവെച്ചിട്ടുണ്ട്. സാമ്പിൾ സഹിതം ഭക്ഷ്യ സുരക്ഷ വകുപ്പിന് പരാതി നൽകും. അമോണിയ കൂടുതലായി ഉപയോഗിച്ചതാണ് സ്വർണ്ണത്തിന്റെ നിറം മാറ്റത്തിന് കാരണക്കുന്നാണ് സംശയം. 

മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഐസിലാന്ന് അമോണിയ ചേർക്കുന്നത്. ഐസ് ഒരുക്കുന്നത് വൈകിപ്പിക്കലാണ് ലക്ഷ്യം. കരളിനെ ദോഷകരമായി ബാധിക്കുന്നതാണ് അമോണിയ.

click me!