ദുബായില്‍ നിയമം പാലിച്ച് വണ്ടിയോടിച്ചാല്‍ അപ്രതീക്ഷിതമായി നിങ്ങള്‍ സ്റ്റാര്‍ ആയേക്കും

Published : Apr 05, 2017, 08:15 PM ISTUpdated : Oct 04, 2018, 05:39 PM IST
ദുബായില്‍ നിയമം പാലിച്ച് വണ്ടിയോടിച്ചാല്‍ അപ്രതീക്ഷിതമായി നിങ്ങള്‍ സ്റ്റാര്‍ ആയേക്കും

Synopsis

ദുബായിലെ മികച്ച ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും. സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കൃത്യമായി പാലിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി പുരസ്കാരം നല്‍കാന്‍ റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് തീരുമാനിച്ചിരിക്കുന്നത്. റോഡ് സുരക്ഷ, ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചാണോ വണ്ടിയോടിക്കുന്നത് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. മികച്ച ഡ്രൈവര്‍മാര്‍ക്ക് ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് ലഭിക്കുക. 1000 ദിര്‍ഹം ക്യാഷ് പ്രൈസും സമ്മാനങ്ങളും വേറെയും ലഭിക്കും. അപ്രതീക്ഷിതമായി നല്ല ഡ്രൈവറായി തെരഞ്ഞെടുത്തതിന്റെ സന്തോഷം പലരും പങ്കുവയ്‌ക്കുന്നുമുണ്ട്.

ആര്‍.ടി.എ ഉദ്യോഗസ്ഥനാണ് വാഹനങ്ങളെ നിരീക്ഷിക്കുന്നത്. റോഡിലെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഇദ്ദേഹം പരിശോധിക്കും. ഒരു വാഹനത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കും. പാര്‍ക്കിങ് പ്രദേശത്ത് വാഹനം കൃത്യമായാണോ ഓടിക്കുന്നത്, കാല്‍നട യാത്രക്കാര്‍ക്ക് പോകാനായി വാഹനം നിര്‍ത്തി സൗകര്യമൊരുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍പരിശോധിക്കുന്നത് പാര്‍ക്കിങില്‍ നിലയുറപ്പിച്ചിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരാണ്. എല്ലാം കൃത്യമായാല്‍ ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് കിട്ടുന്നത്.  സിയാല്‍ ഇവന്റ്സാണ് ഇത്തരമൊരു പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും ഗോള്‍ഡ് സ്റ്റാറുകളെ കണ്ടെത്താനാണ് തീരുമാനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വന്തം കടയിലെ മധുരപലഹാരം കഴിക്കാൻ വിസമ്മതിച്ച് ജീവനക്കാരൻ, വീഡിയോ വൈറൽ; കുടുങ്ങിയത് പരിശോധനയിൽ
വർഷം 3 സൗജന്യ ​ഗ്യാസ് സിലിണ്ടർ, കൂടുതൽ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്