വേള്‍ഡ് സ്കില്‍സ് 2017: ചൈന ഒന്നാമതെത്തി

By Vipin PanappuzhaFirst Published Oct 20, 2017, 11:17 PM IST
Highlights

ദുബായ്: അബുദാബിയില്‍ നടന്ന വേള്‍ഡ് സ്കില്‍സ് 2017ല്‍ പതിനഞ്ച് സ്വര്‍ണമെഡലുകള്‍ നേടി ചൈന ഒന്നാമതെത്തി. ഇന്ത്യക്ക് രണ്ടുമെഡലുകള്‍ ലഭിച്ചു. 50 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വിദഗ്ധരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

കായികാധ്വാനത്തിന്‍റെ മികവിന്‍റെയും പ്രദര്‍ശനമായ വേള്‍ഡ് സ്കില്‍സ് സമ്മിറ്റില്‍ ചൈനീസ് വൈദഗ്ധ്യത്തിന് അംഗീകാരം. പതിനഞ്ച് സ്വര്‍ണമെഡലുകള്‍ നേടിയാണ് ചൈന ഒന്നാമതെത്തിയത്. കൊറിയ, ബ്രസീല്‍ രാജ്യങ്ങള്‍ തൊട്ടുപിന്നിലെത്തി. ഇന്ത്യക്ക് രണ്ട് മെഡലുകള്‍കൊണ്ട് തൃപ്തിപെടേണ്ടിവന്നു. പാസ്ട്രി ആന്‍റ് കണ്‍ഫെക്ഷനറി വിഭാഗത്തില്‍ മോഹിത് ദുദേജ വെള്ളിമെഡലും പ്രോടോടൈപ് മോഡലിങ്ങില്‍ കിരണ്‍ സുധാകര്‍ വെങ്കലവും ഇന്ത്യക്കായി നേടി. 

കേരളത്തിന്‍റെ പ്രതീക്ഷകളായിരുന്ന കോഴിക്കോട് സ്വദേശി ഷഹദിനും കണ്ണൂര്‍ സ്വദേശി അനുരാധിനും മെഡലുകള്‍ നേടാനായില്ല. യുവതലമുറയ്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന യു.എ.ഇ.യുടെ ദേശീയ അജന്‍ഡയുടെ ഭാഗമായാണ് വേള്‍ഡ് സ്കില്‍സിന് അബുദാബി വേദിയായത്.  59 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം മത്സരാര്‍ത്ഥികളാണ് 44മത് വേള്‍ഡ് സ്കില്‍സില്‍ പങ്കെടുത്തത്. 

മത്സരാര്‍ത്ഥികള്‍ക്ക് പുറമെ  പതിനായിരത്തോളം വിദേശ സന്ദര്‍ശകര്‍, എട്ടായിരത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഒരു ലക്ഷത്തോളം സ്വദേശി സന്ദര്‍ശകര്‍, ആയിരത്തിലധികം വൊളന്റിയര്‍മാര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായി.1950ല്‍ ആരംഭിച്ച വേള്‍ഡ് സ്കില്‍സ് രണ്ട്വര്‍ഷം കൂടുമ്പോള്‍ വ്യത്യസ്ഥരാജ്യങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. അടുത്ത മത്സരം 
 

click me!