ഇന്ന് അർദ്ധരാത്രി മുതൽ ചരക്ക് ലോറി സമരം; കേരളത്തിലെ ലോറി ഉടമകളും പണിമുടക്കും

Web Desk |  
Published : Jul 19, 2018, 07:12 AM ISTUpdated : Oct 02, 2018, 04:25 AM IST
ഇന്ന് അർദ്ധരാത്രി മുതൽ ചരക്ക് ലോറി സമരം; കേരളത്തിലെ ലോറി ഉടമകളും പണിമുടക്കും

Synopsis

ലോറി ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: ഇന്ന് അർദ്ധരാത്രി മുതൽ ദേശീയതലത്തിൽ തുടങ്ങുന്ന ചരക്ക് ലോറി സമരത്തിൽ കേരളത്തിലെ ലോറി ഉടമകളും പണിമുടക്കും. ഇതിന് മുന്നോടിയായി അന്തർ സംസ്ഥാന സർവീസുകൾ ഉടമകൾ നിർത്തിവച്ചു. സമരം കേരളത്തിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വ്യാപാരികൾ പറയുന്നു.

ഇന്ധന വിലക്കയറ്റം, ഇൻഷുറൻസ് വ‌ർധന, അന്യായ ടോൾ പിരിവ് എന്നിവയ്ക്കെതിരെയാണ് ചരക്ക് ലോറി ഉടമകൾ അനിശ്ചിതകാല സമരം തുടങ്ങുന്നത്. രാജ്യത്തെ 80 ലക്ഷത്തിലധികം ചരക്ക് ലോറികൾ സമരത്തിൽ പങ്കെടുക്കും. നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ലോറി ഉടമകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

ഉപഭോക്ത സംസ്ഥാനമായ കേരളത്തെ സമരം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. മൊത്തവിതരണക്കാരുടെ പക്കല് ഒരാഴ്ചത്തേക്കുള്ള സ്റ്റോക്കുണ്ട്. സമരം നീണ്ടുപോയാല് ഭക്ഷ്യക്ഷാമവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?