
തിരുവനന്തപുരം: ചരക്ക് ലോറി ഉടമകള്‍ ദേശവ്യാപകമായി ആരംഭിച്ച സമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അന്തര്‍ സംസ്ഥാന ചരക്കുനീക്കം തടസ്സപ്പെട്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മിക്കവാറും അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള ലോറികളുടെ വരവ് 80 ശതമാനവും നിലച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സമരം തുടര്‍ന്നാല്‍ എല്ലാ സാധനങ്ങളുടെയും വില ഉയരും. മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്തുവരുന്ന നാളുകളില്‍ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിന് സമരം ഇടയാക്കും. ലോറി ഉടമകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ ദേശീയ തലത്തിലാണ് തീരുമാനമെടുക്കേണ്ടത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ അനിവാര്യമാണെന്നെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam