
കാലിഫോണിയ: തൊഴിടിടങ്ങളിലെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ഗൂഗിൾ രണ്ട് വർഷത്തിനിടെ 48 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റിപ്പോർട്ട്. സ്വഭാവദൂഷ്യമുള്ളവരെ തുടരാൻ അനുവദിക്കില്ലെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
സുരക്ഷിതമായ തൊഴിടിലം ഒരുക്കാൻ ഗൂഗിൽ എപ്പോഴും സന്നദ്ധമാണെന്നും രണ്ട് വർഷത്തിനിടെ പുറത്താക്കിയ 48 പേർക്കും ഒരു ഡോളർ പോലും നഷ്ടപരിഹാരമായി നൽകിയിട്ടില്ലെന്നും സുന്ദർ പിച്ചൈ പറഞ്ഞു. ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്നാണ് ആൻഡ്രോയിഡിന്റെ ഉപജ്ഞാതാവായ ആൻഡി റൂബിനെ പുറത്താക്കിയതെന്നും ഗൂഗിൾ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam