
മുഴുവൻ കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും പെൻഷൻ പ്രായം 62ൽ നിന്ന് 65 ആക്കി ഉയര്‍ത്തി. കേന്ദ്രമന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെ 1445 ഓളം ഡോക്ടര്‍മാര്‍ക്ക് പ്രയോജനം കിട്ടും. കേന്ദ്ര ആരോഗ്യ സര്‍വ്വീസിലെ ഡോക്ടര്‍മാരുടെ പെൻഷൻ പ്രായം നേരത്തെ 65 ആയി ഉയര്‍ത്തിയിരുന്നു. പൊലീസ് സേനയിലെ നവീകരണത്തിന് മൂന്ന് വര്‍ഷത്തേയ്‍ക്ക് 25,060 കോടി രൂപ വകയിരുത്തി. മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ പ്രതിരോധവകുപ്പിന്‍റെ സ്ഥലം അനുവദിക്കും. അഫ്ഗാനിസ്ഥാൻ പൊലീസിന് സാങ്കേതിക സഹായം നൽകുന്നതിന് ധാരണ പത്രം ഒപ്പിടുന്നതിനും കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam