
മൂന്നാര്‍: കുത്തകപാട്ടവ്യവസ്ഥ ലംഘിച്ചതിന് മൂന്നാറിലെ ലൗഡെയ്ല്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു. ദേവികുളം-മൂന്നാര്‍ റോഡിലെ 22 സെന്റ് സ്ഥലവും കെട്ടിട്ടവും അടങ്ങുന്ന സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്.
1948 മുതല്‍ വിവിധ അബ്കാരി കമ്പനികള്‍ക്കായി പാട്ടത്തിന് നല്‍കിയതായിരുന്നു ഈ കെട്ടിട്ടവും സ്ഥലവും. 2005-ല്‍ മൂന്നാര്‍സ്വദേശിയായ വി.വി.ജോര്‍ജ് എന്നയാള്‍ ഈ സ്ഥലം കൈവശപ്പെടുത്തുകയും സ്ഥലത്തിന്‍മേല്‍ അവകാശം സ്ഥാപിക്കാന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സ്ഥലം സര്‍ക്കാരിന്റേതാണെന്ന് കോടതി വിധിക്കുകയായിരുന്നു. ഇതോടെയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam