സൗദിയില്‍ അഴിമതിക്കെതിരായ നടപടികള്‍ തുടരുന്നു

By Web DeskFirst Published Mar 8, 2018, 1:20 AM IST
Highlights
  • സൗദിയില്‍ അഴിമതിക്കെതിരായ നടപടികള്‍ തുടരുന്നു

റിയാദ്: അഴിമതിക്കാർക്കെതിരായ നിയമ നടപടികളുമായി സൗദി അറേബ്യയിൽ തുടരുകയാണ്. കഴിഞ്ഞ വർഷം എണ്ണായിരം പേരാണ് അഴിമതിക്കേസില്‍ രാജ്യത്ത് അറസ്റ്റിലായത്.  അഴിമതിക്കേസിൽ അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട് മെന്റ് കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തവരിൽ 6374 പേര്‍ സ്വദേശികളാണ്.

എന്നാൽ 2473 വിദേശികളും അഴിമതിക്കേസിൽ കഴിഞ്ഞ വർഷം പിടിയിലായി. സർക്കാർ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അഴിമതിയെക്കുറിച്ചു അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിനു കഴിഞ്ഞ വർഷം ലഭിച്ചത് 6093 പരാതികളാണ്.

അഞ്ചു വർഷത്തിനിടെ ഇത്തരം 21678 പരാതികളാണ് ലഭിച്ചത്. കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട 5185 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്.
2014 ൽ അഴിമതിക്കേസുകളിലെ പ്രതികളുടെ എണ്ണം 3968 ആയിരുന്നു. എന്നാൽ 2014 നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം പ്രതികളുടെ എണ്ണം ഇരട്ടിയിലേറെ വർദ്ധിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

click me!