ഫയല്‍ തിരികെ ലഭിക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ ഉദ്ദ്യോഗസഥന്‍ പിടിയിലായി

Published : Oct 27, 2016, 11:05 PM ISTUpdated : Oct 05, 2018, 02:53 AM IST
ഫയല്‍ തിരികെ ലഭിക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ ഉദ്ദ്യോഗസഥന്‍ പിടിയിലായി

Synopsis

ഇടുക്കി കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനാണ് കെ.വി.ഷാന്‍.  നെറ്റിത്തൊഴു സ്വദേശിയായ ചക്കാലക്കല്‍ മാത്യുവില്‍ നിന്നാണ് ഷാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയത്.  മാത്യുവിന്റെ സ്ഥലം റീസര്‍വ്വേ ചെയ്യുന്നതുമായി ബന്ധപ്പെട്ട സര്‍വ്വേ ഓഫീസില്‍ നല്‍കിയ ഫയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ ലഭിക്കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.  തുടര്‍ന്ന് മാത്യു ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു.  27ന് പണവുമായി എത്താമെന്ന് മാത്യു ഉദ്യോഗസ്ഥനോട് അറിയിച്ചു.   വിജിലന്‍സ് നല്‍കിയ പണവുമായി മാത്യു എത്തിയപ്പോള്‍ കളക്ട്രേറ്റിനു സമീപത്ത് പഴയ സര്‍വ്വേ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ കാത്തു നില്‍ക്കാന്‍ പറഞ്ഞു.

സര്‍വ്വേ സൂപ്രണ്ട് ഓഫീസില്‍ നിന്നുമെടുത്ത ഫയല്‍ അവിടെ വച്ച് മാത്യുവിന് കൈമാറിയ ശേഷം ഷാന്‍ പണം വാങ്ങി.  ഇതിനു ശേഷം ഓഫീസിലേക്ക് വരുമ്പോഴാണ് വിജിലന്‍സ് സംഘം ഷാനെ പിടികൂടിയത്.  ഈ സമയം മാത്യുവിന് കൈമാറിയ ഫയലിന്റെ കോപ്പിയും ഷാന്‍റെ കൈവശമുണ്ടായിരുന്നു.  രാസ പരിശോധനയില്‍ ഇയാളുടെ കൈയ്യിലും പോക്കറ്റിലും ഫിനോള്‍ഫതലിന്റെ സാന്നിധ്യം കണ്ടെത്തി.  തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തു.     

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി