ബാര്‍ കോഴക്കേസില്‍ മാണിയുടെ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 37 ലക്ഷം രൂപ

Published : Feb 07, 2017, 05:12 AM ISTUpdated : Oct 05, 2018, 12:49 AM IST
ബാര്‍ കോഴക്കേസില്‍ മാണിയുടെ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 37 ലക്ഷം രൂപ

Synopsis

ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെയായിരുന്നു വിജിലന്‍സ് ഹൈക്കോടതയില്‍ അപ്പീല്‍ നല്‍കിയത്.  2015 ഒക്ടോബറില്‍ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഹാജരായത് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കപില്‍ സിബലായിരുന്നു. മൂന്ന് മണിക്കൂറോളം ഹൈക്കോടതിയില്‍ ഹാജരായതിന് സര്‍ക്കാര്‍‍ വക്കീല്‍ ഫീസായി നല്‍കിയത്  35,10,000 രൂപ. കപില്‍ സിബലിന്‍റെ ജൂനിയര്‍ അഭിഭാഷകനായ മുഹമ്മദ് നിസാമുദ്ദീന്‍ പാഷയ്‌ക്ക് രണ്ട് ലക്ഷവും സര്‍ക്കാര്‍ നല്‍കി ആകെ 37,10,000  രൂപ ഖജനാവില്‍ നിന്ന് നല്‍കിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

മന്ത്രിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ അന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഫീസായി കപില്‍ സിബലിന് എത്ര രൂപ നല്‍കിയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. 2015 നവംബറില്‍  പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ വിവരാവകാശ നിയമപ്രകാരം വക്കീല്‍ ഫീസ് എത്രയെന്ന് ചോദിച്ചെങ്കിലും കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ് വിവരം മറച്ചുവെച്ചു. തുടര്‍ന്ന് മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉരത്തരവിന്റെ അടിസ്ഥാനത്താലാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിവരം മറച്ചുവെച്ചതിന് വിജിലന്‍സ് ഡയറക്ടറുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മുഖ്യവിവരാവകാശ കമ്മീഷണര്‍ തീരുമാനിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്
ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസം, പ്രതികരണവുമായി എഎ റഹീം, 'ആരോടും പിണക്കമില്ല'