സ്വകാര്യ മേഖലയില്‍ പ്രസവ അവധി ആറര മാസമാക്കാനൊരുങ്ങി സര്‍ക്കാര്‍

By Web DeskFirst Published Jul 1, 2016, 4:14 PM IST
Highlights

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് എട്ട് മാസം ശന്പളത്തോട് കൂടിയുള്ള അവധി നൽകണമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.ഈ നി‍ർദ്ദേശം കേന്ദ്ര തൊഴിൽ മന്ത്രാലയം പരിഗണിക്കുകയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അദ്ധ്യക്ഷനായ മന്ത്രിതല സമിതി ഇത് 26 ആഴ്ച്ചയാക്കാൻ  മന്ത്രിസഭ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളും. പ്രസവ അവധി 18 ആഴ്ച്ചയാക്കി ഉയർത്തണമെന്ന ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷൻ നിർദ്ദേശം ഇന്ത്യ ഇനിയും നടപ്പാക്കിയിട്ടില്ല.

നിലവിൽ മൂന്ന് മാസത്തെ അവധി മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങൾ ഗർഭിണികൾക്ക് നൽകുന്നത്. ഐഎൽഒ നിർദ്ദേശം നടപ്പാക്കാൻ 1961ലെ മറ്റേർണിറ്റി ബെനിഫിറ്റ് നിയമത്തിൽ മാറ്റം വരുത്തണമെന്ന് മേനക ഗാന്ധിക്ക് പുറമെ വിവിധ തൊഴിൽ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാർക്ക് നിലവിൽ ആറ് മാസത്തെ പ്രസവ അവധിയാണ് അനുവദിച്ചിട്ടുള്ളത്.

click me!