സെന്‍കുമാറിന്റെ സുരക്ഷാ ഉദ്ദ്യോഗസ്ഥനെ സര്‍ക്കാര്‍ മാറ്റി -  പോര് മുറുകുന്നു

Published : May 30, 2017, 12:18 PM ISTUpdated : Oct 05, 2018, 03:14 AM IST
സെന്‍കുമാറിന്റെ സുരക്ഷാ ഉദ്ദ്യോഗസ്ഥനെ സര്‍ക്കാര്‍ മാറ്റി -  പോര് മുറുകുന്നു

Synopsis

സര്‍ക്കാരും ഡി.ജി.പി ടി.പി സെന്‍കുമാറും തമ്മിലെ പോര് തുടരുന്നു. സെന്‍കുമാറിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഇടപെട്ട് സ്ഥലം മാറ്റി. സര്‍ക്കാര്‍ ഉത്തരവിലൂടെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് അസാധാരണ നടപടിയാണ്. 

സെന്‍കുമാറിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ അനില്‍കുമാറിനെ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കാണ് മാറ്റിയത്. വര്‍ഷങ്ങളായി സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥനാണ് അനില്‍കുമാര്‍. നേരത്തെ പൊലീസ് ആസ്ഥാനത്തെ ചില ഉദ്ദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലം മാറ്റിയത് സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍കുമാറിന്റെ കൂടെയുള്ള ഉദ്ദ്യോഗസ്ഥനെ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് സ്ഥലം മാറ്റുന്നത്. സെന്‍കുമാറിനെതിരെയുള്ള കേസുകളില്‍ അദ്ദേഹത്തിന് ആവശ്യമായ എഴുത്തുകുത്തുകളും മറ്റും നടത്തുന്നത് അനില്‍കുമാര്‍ ആയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയായാണ് ഈ സ്ഥലംമാറ്റം വിലയിരുത്തപ്പെടുന്നത്. 

പൊലീസ് ആസ്ഥാനത്ത് അനില്‍ കുമാറിനെതിരെ നിരവധി പരാതികള്‍ വന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.  ഇനി സെന്‍കുമാര്‍ എന്ത് നടപടിയെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊഴിലാളി വിരുദ്ധ നിലപാടിന് ജനങ്ങൾ നൽകിയ തിരിച്ചടി, പിണറായി സർക്കാരിനെ പുറത്താക്കിയതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ
ആകാംക്ഷാഭരിതം! ആരൊക്കെയാകും പുതിയ മന്ത്രിമാ‍‌‌ർ? അണിയറയിൽ ഒരുങ്ങുന്നത് ആരൊക്കെ?