പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളത്തിനായി സര്‍ക്കാര്‍ നീക്കം തുടങ്ങി

Published : Aug 20, 2016, 08:44 AM ISTUpdated : Oct 05, 2018, 12:37 AM IST
പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളത്തിനായി സര്‍ക്കാര്‍ നീക്കം തുടങ്ങി

Synopsis

ആറന്മുള വിമാനത്താവള പദ്ധതിക്ക് പകരമായാണ് പുതിയ വിമാനത്താവള പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. വര്‍ദ്ധിച്ച് വരുന്ന ശബരിമല തീര്‍ത്ഥാടകരുടെ എണ്ണവും പ്രവാസികകളുടേതടക്കമുള്ള അവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി പുതിയ വിമാനത്താവളം എന്ന അശയം ശബരിമല അവലോകനയോഗത്തില്‍ മുന്നോട്ട് വച്ചത്. ഇതിനായുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ട ജില്ലയില്‍ പാട്ടക്കാലാവധി കഴിഞ്ഞതും പാരിസണ്‍സ് മലയാളം പ്ലാന്‍റേഷന്‍സ് കൈവശം വെച്ചിരിക്കുന്നതുമായ ചെങ്ങറ ഏസ്റ്റേറ്റ്, ളാഹ ഏസ്റ്റേറ്റ്, കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലുള്ള ചെറുവള്ളി ഏസ്റ്റേറ്റ്  എന്നീ സ്ഥലങ്ങളാണ് പരിഗണിക്കുന്നത്.

പ്രവാസി മലയാളികളുടെ സംഘടനകള്‍ വിമാനത്താവള പദ്ധതിക്ക് വേണ്ടി സര്‍ക്കാരുമായി ചര്‍ച്ച നടന്നുകഴിഞ്ഞു. സര്‍ക്കാര്‍ നേരിട്ടോ, സിയാല്‍ മാതൃകയിലോ ഉള്ള വിമാനതാവളമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഏയര്‍ സ്ട്രിപ്പോട് കൂടിയ ചെറിയ വിമാനത്താവളമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ശബരിമലയ്ക്ക് സമീപമുള്ള സ്ഥലമാണ് സര്‍ക്കാര്‍ ആദ്യം പരിഗണിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ന് 149-ാമത് മന്നം ജയന്തി, എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ
ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു