
കശ്മീർ: മൂന്നു വർഷം തുടർന്ന പിഡിപി–ബിജെപി സഖ്യം തകർന്നതോടെ ജമ്മു–കശ്മീരിൽ ഗവർണർ ഭരണം ഉറപ്പായി. ഗവർണർ ഭരണത്തിന് ശുപാർശ ചെയ്തത് ജമ്മു കാശ്മീർ ഗവർണർ എൻ.എൻ.വോഹ്റ റിപ്പോർട്ട് നൽകി. അതേസമയം യുപിഎ ഭരണകാലത്തെ കഠിനദ്ധ്വാനത്തെ തകർക്കുന്നതാണ് ബിജെപി നീക്കമെന്ന് കോണ്ഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു.
കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഗവർണറായ എൻ.എൻ.വോറയുടെ കാലാവധി തീരാൻ ആഴ്ചകൾ ബാക്കിനിൽക്കേയാണ് കശ്മീരിൽ ഗവർണർ ഭരണം വരുന്നത്. ഇൗ സാഹചര്യത്തിൽ അദ്ദേഹത്തിന് ആറ് മാസത്തേക്ക് കൂടി അധികാരം നീട്ടിക്കൊടുക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam