
ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ നടപടി വേണമെന്നും സാധ്വി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസിലടക്കം ആരോപണ വിധേയരായ സന്‍സ്ഥാ സന്‍സ്താന്റെ സഹോദര സംഘടനയായ ഹിന്ദു ജന ജാഗൃതി സമിതി ഗോവയില്‍ ആരംഭിച്ച നാലു ദിവസത്തെ അഖിലേന്ത്യാ ഹിന്ദു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
അഹിന്ദുക്കള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്തതല്ല, ഹിന്ദുക്കള്‍ ഹിന്ദു ആവാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാധ്വി സരസ്വതി പറഞ്ഞു. മതേതര വാദികളുടെ പിടിയിലാണ് അവര്‍. ഈ മതേതരവാദികളെയാണ് ആദ്യം ആക്രമിക്കേണ്ടത്. ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും അവര്‍ പറഞ്ഞു. വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ തകര്‍ന്നുപോവുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam