തലസ്ഥാനത്ത് ഡിജിറ്റൽ ഹബ് വരുന്നു: നിസ്സാനുമായി സർക്കാർ കരാർ ഒപ്പിട്ടു

By Web DeskFirst Published Jun 29, 2018, 6:01 PM IST
Highlights
  • തുടക്കത്തിൽ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം പിന്നെ ടെക്നോസിറ്റിയിലേക്ക് മാറും.

തിരുവനന്തപുരം: തലസ്ഥാനത്ത് ഡിജിറ്റൽ ഹബ് തുടങ്ങുന്നത് സംബന്ധിച്ച് ആഗോള വാഹനനിർമ്മാണ കമ്പനി നിസ്സാനും സംസ്ഥാന സർക്കാറും തമ്മിൽ ധാരണപത്രം ഒപ്പ് വച്ചു. തുടക്കത്തിൽ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം പിന്നെ ടെക്നോസിറ്റിയിലേക്ക് മാറും.

ഇലക്ട്രിക് കാറും ഡ്രൈവറില്ലാ കാറും അടക്കം നിസ്സാൻറെ പുതുപരീക്ഷണങ്ങൾക്കുള്ള സാങ്കേതികവിദ്യ രൂപവൽക്കരണമാണ് ഡിജിറ്റൽ ഹബിനറെ ലക്ഷ്യം. എഴുപത് ഏക്കറിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഹബ്ബിന്റെ ആദ്യഘട്ടമായി മുപ്പത് ഏക്കർ സ്ഥലം സർക്കാർ നിസ്സാന് കൈമാറി. നിസ്സാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ടോണി തോമസും നിയുക്ത ചീഫ് സെക്രട്ടറി ടോം ജോസും ധാരണാപത്രത്തിൽ ഒപ്പുവച്ചു 

മൂന്ന് വർഷത്തിനകം പദ്ധതിയുടെ ഘട്ടം പൂർത്തിയാകും. മൂവായിരത്തോളം തൊഴിലവസരങ്ങളാണ് 2021ഓടെ പ്രതീക്ഷിക്കുന്നത്. പാല സ്വദേശിയായ ടോണി തോമസാണ് പദ്ധതി കേരളത്തിലെത്തിച്ചത്. ടെക്നോളജി ഹബ് പ്രവർത്തനസജ്ജമകുന്നതോടെ നിസ്സാനുമായി സഹകരിക്കുന്ന ടെക് മഹീന്ദ്ര, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും ഭാവിയില്‍ തലസ്ഥാനത്തേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!