ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

Published : Jan 30, 2017, 07:24 PM ISTUpdated : Oct 05, 2018, 03:12 AM IST
ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

Synopsis

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടി സര്‍ക്കാറിന് വിട്ടുള്ള കേരള സര്‍വ്വകലാശാല റിപ്പോര്‍ട്ടിലാണ് തീരുമാനം ഉണ്ടാകുക. പ്രിന്‍സിപ്പല്‍ സ്വജനപക്ഷപാതം കാണിച്ചതിനും ചട്ടലംഘനം നടത്തിയതിനും തെളിവുണ്ടെന്നാണ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. 

പ്രശ്‌നം അനിശ്ചിതമായി നീണ്ടുപോകുന്നതിനോട് സര്‍ക്കാറിന് താല്പര്യമില്ല. അതേ സമയം കടുത്ത നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അക്കാദമിയുടൈ പക്കലുളള ഭൂമിയെ കുറിച്ച് അന്വേഷിക്കണമെന്ന വിഎസ് അച്യുതാനന്ദന്റെ കത്തില്‍ റവന്യുവകുപ്പ് ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ