
കുളത്തൂപ്പുഴയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മുത്തച്ഛൻ പീഡിപ്പിച്ച സംഭവത്തിൽ അമ്മൂമ്മയേയും പ്രതിചേർത്തു. സംഭവം അറിഞ്ഞിട്ടും മറച്ച് വെച്ചതിനും പീഡനവിവരം പുറത്ത് പറയുന്നതിൽ നിന്ന് കുട്ടിയെ വിലക്കിയതിനുമാണ് അമ്മൂമ്മയെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കുട്ടിയുടെ അമ്മുമ്മ പ്രതിചേർത്തത്. കഴിഞ്ഞ ഒരുവർഷത്തിലേറെയായ് തുടരുന്ന പീഡനം അമ്മു നേരത്തെ അറിഞ്ഞിരുവെന്ന് കുട്ടി മൊഴി നൽകിയിരുന്നു.അമ്മ മരിച്ചതോടെ പിതാവ് ഉപേക്ഷിച്ച് പോയ കുട്ടി അമ്മൂമ്മയോടെപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയാണ് ഇവരുടെ രണ്ടാം ഭർത്താവ് കുട്ടിയെ ലൈംഗികമായ് ഉപദ്രവിച്ചത് .
എന്നാൽ ഇതറിഞ്ഞിട്ടും സംഭവം പുറത്ത് പറയരുതെന്ന് അമ്മൂമ്മ കുട്ടിയെ വിലക്കി . ചൈൽഡ് ലൈൻ പ്രവർത്തകർ ചോദിച്ചപ്പോഴും കുട്ടി ആദ്യം സംഭവം നിക്ഷേധിച്ചു. സംശയം തോന്നിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ വീണ്ടും കൗസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. പിന്നീട് പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി പീഡനം സ്ഥിരീകരിക്കുകയായിരുന്നു. കുളത്തൂപ്പുഴ എസ് ഐ അനീഷിൻറെ നേതൃത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. രണ്ടു പ്രതികളയും റിമാന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam