
ലുധിയാന: താലി കെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍... അതും കതിര്‍മണ്ഡപത്തില്‍ വച്ചു തന്നെ വരന്‍റെ ദാരുണാന്ത്യം കണ്ടു നില്‍ക്കേണ്ടി വന്ന വധുവും നിമിഷങ്ങള്‍ക്കുള്ളില ബോധരഹിതയായി. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് പഞ്ചാബിലെ മോഗാ പട്ടണത്തിലുള്ള ഫിറോ സ്പ്പൂര്‍ പാലസ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
പര്‍വാന നഗര്‍ നിവാസിയായ ബിസിനസ്സുകാരന്‍ സൗരഭ് ഖേഡയും (28) അയല്‍ക്കാരിയായ പ്രീതും തമ്മിലുള്ള വിവാഹമാണ് വിവിധ ആഘോഷ പരിപാടികളുടെ അകമ്പടിയോടെ ആര്‍ഭാടമായി നടന്നത്. രാത്രി 12 മണിയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വധുവായ പ്രീത് സൗരഭിന് വരണമാല്യം ചാര്‍ത്തിയത്. തുടര്‍ന്ന് പ്രതീതിനെ അണിയിക്കാന്‍ മാലയുമായി മുന്നോട്ടാഞ്ഞ സൗരഭ് ഒരു വശത്തേയ്ക്ക് ചരിഞ്ഞ് നിലത്തേയ്ക്ക് വീഴുകയായിരുന്നു.
ഇതോടെ, ആളുകള്‍ പരിഭ്രാന്തരായി. വെള്ളം കൊടുത്തത് സൗരഭിന് കുടിക്കാന്‍ കഴിഞ്ഞില്ല. ശ്വാസതടസ്സം അനുഭപ്പെട്ട് പിടയുന്ന സൗരഭിനെ കണ്ടതിനു പിന്നാലെ പ്രീതും ബോധരഹിതയായി നിലംപതിച്ചു.
ഇരുവരെയും കൊണ്ട് വാഹനം ആശുപത്രിയിലേയ്ക്ക് പാഞ്ഞുവെങ്കിലും സൗരഭിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് സൗരഭിന്റെ മരണകാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിത ആഘാതത്തില്‍ നിന്നും പ്രീത് ഇനിയും മോചിതയായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam