കുവൈത്ത് കെഎംസിസിയില്‍ വീണ്ടും ഗ്രൂപ്പ് പോര് ശക്തം

By Web DeskFirst Published Sep 24, 2017, 12:46 AM IST
Highlights

ഒരിടവേളക്ക് ശേഷം കുവൈത്ത് കെഎംസിസിയില്‍ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകുന്നു. മൂന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികളെയാണ് ഇന്നലെ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ വച്ച് ഒഴിവാക്കിയത്. ഇതോടെ,സംസ്ഥന ലീഗ് നേത്യത്വം അംഗീരിച്ച പാനലിലെ 11-ല്‍, ജനറല്‍ സെക്രട്ടറി അടക്കമുള്ള ആറ്  പേരാണ് നാല് മാസത്തിനിടെ പുറത്തായത്.

വൈസ് പ്രസിഡണ്ടുമാരായ അതീഖ് കൊല്ലം,ഇക്ബാല്‍ മാവിലേടം,സെക്രട്ടറി സലാം ചെട്ടിപ്പടി എന്നിവരെയാണ് വെള്ളിയാഴ്ച കൂടിയ നാഷണല്‍ കൗണ്‍സില്‍ വച്ച് ഒഴിവാക്കിയത്. ഒന്നര വര്‍ഷം മുമ്പ് നടന്ന സംഘടന തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന മുസ്ലീം ലീഗ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഉള്‍പ്പെടുത്തിയവരാണ് ഇവര്‍. സംഘടനപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ 16-ന് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ നല്‍കിയിരുന്നു.ഇവര്‍ നല്‍കിയ മറുപടിയില്‍, ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത് പ്രകാരം നിയോജക മണ്ഡലം,ജില്ല കമ്മിറ്റികള്‍ രൂപികരക്കാത്തതിനാല്‍ സഹകരിക്കാന്‍ ബദ്ധിമുട്ടുള്ള കാര്യം അറിയിച്ചു.കുടാതെ,നീതി പൂര്‍വ്വും പ്രായോഗികവുമായ സംഘടന തെരഞ്ഞെടുപ്പ് തീരുമാനമെടുക്കാനുള്ള പ്രാപ്തി അന്ധമായ ഗ്രൂപ്പ് നിലപാടുള്ള കുവൈത്തിലെ നേത്യത്വത്തില്ലെന്ന്ും,അതിനാല്‍ഇപ്പോഴുള്ള നിലപാട് തുടരുമെന്നും വ്യക്തമാക്കി.

ഇതോടെ, അടിയന്തര നാഷണല്‍ കൗണ്‍സില്‍ വിളിച്ച് ഇവരെ അംഗങ്ങളെ കാര്യങ്ങള്‍ ധരിപ്പിച്ച് ഇവരെ ഒഴിവാക്കുകയും പുതുതായി ഇസ്മായില്‍ ബേവിഞ്ച,പി.വി.ഇബ്രാഹിം,അസീസ് വലിയകത്ത് എന്നീവരെ കേന്ദ്രകമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു.320-അധികം അംഗങ്ങള്‍ ഉള്ള നാഷണല്‍ കൗണ്‍സില്‍ സംബന്ധിച്ചത് 73-ല്‍ പോരയിരുന്നു.നാല് മാസം മുമ്പ് നേത്യത്വത്തിനെതിരെ പടപ്പെരുതി ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാടും,സെക്രട്ടറി എം.ആര്‍.നാസറും, വൈസ് പ്രസിഡണ്ട് ഫറൂഖ് ഹമദാനിയും രാജിവയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍,കെ.എം.സി.സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമാകത്തതിന് നല്‍കിയ കാരണത്തിന് ലഭിച്ച മറുപടി തൃപതികരമല്ലാത്തതിനാല്‍, വിഷയം കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്താണ് ഇവരെ ഒഴിവാക്കിയതെന്ന് ജനറല്‍ സെക്രട്ടറി സിറാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘത്തിന്റെ 40-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട നവംബര്‍ 10-ന്ടക്കുന്ന മഹാസമ്മേളനത്തിന് സാഗതസംഘവും ഇന്നലെ രൂപീകരിച്ചു.

click me!