
കാസർഗോഡ്: കുടിച്ച ബിയറിനു വീര്യം പോരെന്നാരോപിച്ച് മദ്യപസംഘം ബിയര്‍പാര്‍ലര്‍ അടിച്ചു തകര്‍ത്തു. കാസർഗോഡ് കാഞ്ഞങ്ങാട് നഗരത്തിലെ നവരംഗ് ബിയര്‍ പാർലറാണ് 12 അംഗ സംഘം അടിച്ചു തകർത്തത്. സംഭവത്തിൽ പാർലർ മാനേജർക്കു പരിക്കേറ്റു. നവരംഗ് ബിയര്‍ പാർലർ മാനേജർ പുല്ലൂർ പെരളത്തെ തരുണിനെ(33) ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സപ്ലയര്‍ ബില്ലു കൊണ്ടു വന്നപ്പോഴാണ് കുടിച്ച ബിയറിന് വീര്യം പോര എന്നുപറഞ്ഞ് പ്രശ്നങ്ങൾ തുടങ്ങിയത്. കുപ്പികളും ഗ്ലാസും നിലത്തെറിഞ്ഞായിരുന്നു തുടക്കം. ബഹളം കേട്ട മാനേജർ തരുൺ മദ്യപസംഘത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ടുള്ള കുത്തേറ്റത്. പോലീസെത്തുമ്പോഴേക്കും സംഘം ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ തരുണിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ ഹോസ്ദുർഗ് പൊലിസ് കേസെടുത്തു. ബിയര്‍ പാർലറിന്‍റെ ജനൽ ചില്ലുകളും മേശ കസേര എന്നിവയും സംഘം അടിച്ചു തകർത്തതായി മാനേജർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam